ലോക്ക്‌ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വിൽപന ആരംഭിച്ച ആദ്യദിനമായ ഇന്നലെ വിറ്റഴിച്ചത് 52 കോടി രൂപയുടെ മദ്യം. ബെവ്‌കോയുടെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറവിൽപനശാലകൾ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്.
ബെവ്‌കോ ഔട്ട്‌ലറ്റുകൾ വഴി 44 കോടിയുടെയും കൺസ്യൂമർ ഫെഡ് വഴി 8 കോടിയുടെയും വിൽപനയാണ് നടന്നത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഏറ്റവും വിൽപന നടന്നത്, 68 ലക്ഷം. പാലക്കാട് ജില്ലയിലെ ഔട്ട്‌ലെറ്റുകൾ വഴി മാത്രം 4 കോടിയുടെ വിൽപന നടന്നു. സാധാരണ വിറ്റുവരവിനേക്കാൾ കൂടുതലാണിത്. ആകെയുള്ള 23 ഔട്ട്‌ലറ്റുകളിൽ 16 എണ്ണം മാത്രമാണ് ഇവിടെ തുറന്നുപ്രവർത്തിച്ചിരുന്നത്.