Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോടിന് കലാകിരീടം

കോഴിക്കോടിന് കലാകിരീടം
തൃശ്ശൂര്‍ , ബുധന്‍, 10 ജനുവരി 2018 (16:54 IST)
അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. പൂരങ്ങളുടെ നാട്ടില്‍ വെച്ചു നടന്ന സ്കൂളുകളുടെ മഹാപൂരമായ കലോത്സവത്തിലാണ് തുടർച്ചയായി പന്ത്രണ്ടാമത് കനക കിരീടം കോഴിക്കോട് സ്വന്തമാക്കിയത്. പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് 895 പോയിന്‍റോടെയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 
 
893 പോയിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 875 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്ഥാനം നേടി. കണ്ണൂർ (865), തൃശൂർ (864) നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസർഗോഡ് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് ലഭിച്ച സ്ഥാനങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാനിട്ടറി നാപ്കിന് 12 ശതമാനം ജിഎസ്ടി; പ്രധാനമന്ത്രിക്ക് 1000 നാപ്കിന്‍ പാഡില്‍ കത്തെഴുതാന്‍ തയ്യാറെടുത്ത് വിദ്യാര്‍ഥികള്‍