Webdunia - Bharat's app for daily news and videos

Install App

‘എന്റെ പിന്നാലെ വന്നപ്പോൾ അകത്ത് പോയിരിക്കാൻ പറഞ്ഞു, തുണി കഴുകി തിരിച്ചെത്തിയപ്പോൾ അവളില്ല’ - കണ്ണീരോടെ അമ്മ

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (17:44 IST)
കൊല്ലത്ത് കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ വലഞ്ഞ് പൊലീസും നാട്ടുകാരും. രാവിലെ 10.30ഓടെയാണ് പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപിന്റെ മകൾ ദേവനന്ദയെ (പൊന്നു) കാണാതാകുന്നത്. സംഭവം നടക്കുമ്പോൾ അമ്മ ധന്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പ്രദീപ് ഗൾഫിലാണ്. 
 
ധന്യ തുണി കഴുകാൻ പോയപ്പോൾ അതുവരെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടി അമ്മയ്ക്ക് പിന്നാലെ എത്തിയപ്പോൾ മകളോട് അകത്ത് പോയിരിക്കാൻ അമ്മ ആവശ്യപ്പെട്ടു. പൊന്നു അകത്തേക്ക് കയറി പോകുന്നത് കണ്ടതിനുശേഷമാണ് ധന്യ അലക്കാൻ പോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ ദേവനന്ദയെ കാണാനില്ല. 
 
ഉടൻ തന്നെ സമീപത്തെല്ലാം അന്വേഷിച്ചു. അലക്കാൻ പോയ സമയത്ത് വീടിനു പുറത്ത് വാഹനങ്ങൾ വന്നതിന്റെയോ പോയതിന്റെ ശബ്ദം കേട്ടിട്ടില്ലെന്നാണ് ധന്യ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വീടിനു പുറത്തേക്കോ റോഡിലേക്കോ പുഴയിലേക്കോ സാധാരണഗതിയിൽ മകൾ പോകാറില്ലെന്നും ധന്യ കൂട്ടിച്ചേർത്തു.   
 
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ് പൊലീസ്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments