Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ കാമുകനേയും അറസ്റ്റ് ചെയ്തു

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ കാമുകനേയും അറസ്റ്റ് ചെയ്തു

ചിപ്പി പീലിപ്പോസ്

, വ്യാഴം, 27 ഫെബ്രുവരി 2020 (16:07 IST)
കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് നിതിന്‍ എന്ന യുവാവിന്റെ അറസ്റ്റ്. കുഞ്ഞിനെ കൊലപ്പെടുത്താൻ തനിക്ക് പ്രേരണ ആയത് നിധിൻ ആണെന്ന് നേരത്തേ ചോദ്യം ചെയ്യലിനിടെ ശരണ്യ മൊഴി നൽകിയിരുന്നു. 
 
കുട്ടിയെ കൊല്ലാന്‍ നിധിന്‍ പ്രേരിപ്പിച്ചെന്നായിരുന്നു ശരണ്യ പറഞ്ഞത്. ഇത് അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. പൊലീസ് കസ്റ്റഡിയിലായിരിക്കെ ആദ്യദിവസം ശരണ്യയുടെ ഫോണിലേക്ക് 17 തവണ ഇയാളുടെ നമ്പറില്‍ നിന്ന് കോളുകൾ വന്നിരുന്നു. ഇതും നിധിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. 
 
ഫെബ്രുവരി 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊടുവള്ളി ഹൗസില്‍ ശരണ്യ - പ്രണവ് ദമ്പതികളലുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ട സ്ക്രീനുകൾ 8K വീഡിയോ റെക്കോർഡിങ്, എൽജിയുടെ 5G സ്മാർട്ട്ഫോൺ വി 60 തിൻക്യു പുറത്തിറങ്ങി !