Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ അമ്മയ്ക്ക് 6000 രൂപ; പ്രധാനമന്ത്രിയുടെ പദ്ധതി കേരളത്തിലും

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ അമ്മയ്ക്ക് 6000 രൂപ; പ്രധാനമന്ത്രിയുടെ പദ്ധതി കേരളത്തിലും
, വെള്ളി, 5 മെയ് 2023 (09:13 IST)
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന പദ്ധതി കേരളത്തിലും നടപ്പാക്കും. മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്. 
 
2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിനു അര്‍ഹതയുണ്ടാകും. 2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30 വരെ ധനസഹായത്തിനു അപേക്ഷിക്കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും പ്രസവം ആവശ്യമുണ്ടെങ്കില്‍ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യണം. 
 
കൂടാതെ //pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ നല്‍കാം. പോര്‍ട്ടല്‍ വൈകാതെ ലഭ്യമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിനു അപേക്ഷിക്കാനാവില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദ ചിത്രമായ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശനത്തിനെത്തും