Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദി; ആറാം ക്ലാസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

6th class student dead after vomiting
, ചൊവ്വ, 18 ഏപ്രില്‍ 2023 (08:27 IST)
ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 
 
ഞായറാഴ്ച വൈകിട്ട് കുട്ടി ഐസ്‌ക്രീം കഴിച്ചിരുന്നു. അതിനു പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലെ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി, പിടിവീഴുന്നത് ഇങ്ങനെ