Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ര​ഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന്‍ ക്രൂരമായി മാനഭംഗപ്പെടുത്തി

ഫ്ര​ഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തി

ഫ്ര​ഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന്‍ ക്രൂരമായി മാനഭംഗപ്പെടുത്തി
വാ​രാ​ണ​സി , വ്യാഴം, 29 ജൂണ്‍ 2017 (18:40 IST)
സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഫ്ര​ഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തി. ആക്രമണത്തില്‍ പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പു​ണ്യ​ന​ഗ​ര​മാ​യ വാ​രാ​ണ​സി​യില്‍ 40 വര്‍ഷമായി താമസിച്ചിരുന്ന എഴുപതുകാരിയായ സ്‌ത്രീക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. ഇവരുടെ വീടിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം മുറിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തുകയുമായിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണടച്ച് മമ്മൂട്ടി, മീശപിരിച്ചും കുത്തിക്കുറിച്ചും മോഹന്‍‌ലാല്‍; രക്ഷപ്പെട്ടതിന്റെ സന്തോഷത്തില്‍ ദിലീപ്