കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി, സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം!

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2024 (18:04 IST)
കുവൈറ്റിലെ ബാങ്കിന്റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തതെന്നാണ് നിഗമനം. ബാങ്കില്‍ നിന്നും ലോണ്‍ നേടിയതിന് ശേഷം ലോണ്‍ വാങ്ങിയവര്‍ രാജ്യം വിട്ടതായാണ് ആരോപണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലിചെയ്തിരുന്ന 700 ഓളം പേര്‍ക്കെതിരെയും കുറ്റം ആരോപിക്കപ്പെടുന്നുണ്ട്. 50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പലരും ബാങ്കില്‍ നിന്നും ലോണ്‍ വാങ്ങിയിരുന്നത്.
 
 ലോണ്‍ വാങ്ങിയ ശേഷം പലരും മറ്റ് രാജ്യങ്ങളിലേക്ക് മാറി. സംഭവത്തില്‍ കേരളത്തില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തിയത്.
 
 2020-22 കാലത്താണ് ബാങ്കില്‍ ഈ താട്ടിപ്പ് തുടങ്ങിയത്. ആദ്യം ലോണെടുത്ത് കൃത്യം തുക മടക്കി നല്‍കുകയായിരുന്നു. പിന്നീട് 2 കോടി വരെ കടമെടുത്ത് ഇവര്‍ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമെരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരില്‍ കുറച്ചേറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി പോലീസിലെ ഉന്നതരെ കണ്ടത്.
 
 ആദ്യം തട്ടിപ്പ് നടത്തിയവര്‍ പഴുത് മനസിലാക്കി കൂടുതല്‍ മലയാളികളെ അറിയിച്ചതായാണ് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

അടുത്ത ലേഖനം
Show comments