Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7316 കൊവിഡ് മരണം, വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷനേതാവ്

സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7316 കൊവിഡ് മരണം, വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷനേതാവ്
, ചൊവ്വ, 27 ജൂലൈ 2021 (14:46 IST)
സംസ്ഥാനത്ത് കണക്കിൽപ്പെടാത്ത 7316 കൊവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു.
 
2020 ജനുവരി മുതൽ 2021 ജൂലൈ 13 വരെയുള്ള കണക്കുകളാണ് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത്. അടിയന്തിരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മരണവുമായി ബന്ധപ്പെട്ട സർക്കാർ കണക്കുകുകളിലും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളിലുമാണ് ഈ വൈരുധ്യമുള്ളത്. 
 
സർക്കാർ കണക്കുകൾ പ്രകാരം 16,170 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകൾ പ്രകാരം 23,386 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരള സർക്കാരിന്റെ കൊവിഡ് കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെയ്‌ക്കുന്നതാണ് വിവരാവകാശരേഖയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍