Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 765 പേർക്ക്, ഒരു മാസത്തിനിടെ 20 മരണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 765 പേർക്ക്, ഒരു മാസത്തിനിടെ 20 മരണം
, വ്യാഴം, 30 മാര്‍ച്ച് 2023 (19:26 IST)
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8 മരണങ്ങളും കേരളത്തിലാണ്. ഒരു മാസത്തിനിടെ 20 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 
ഒമിക്രോൺ വകഭേദമാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധനടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജീവിതശൈലി രോഗമുള്ളവർ, ഗർഭിണികൾ,കുട്ടികൾ അടക്കം ലക്ഷണം കണ്ടാൽ ഉടൻ പരിശോധിക്കേണ്ടതാണ്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണം.
 
സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരണം സംഭവിച്ച 20 കൊവിഡ് രോഗികളും 60 വയസിന് മുകളിൽ പ്രായമായവരാണ്. ഐസിയുവിൽ ചികിത്സയിലുള്ളവരിൽ അധികവും പ്രായമേറിയവരാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും രണ്ടും ലക്ഷം പേരുടെയല്ല, എഐ ഇല്ലാതാക്കുക 30 കോടി പേരുടെ ജോലിയെന്ന് മുന്നറിയിപ്പ്