വീട് വൃത്തിയാക്കുന്നതിനിടെ ഏഴാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു

സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചു, ഷോക്കേറ്റ് ഏഴാം ക്ലാസുകാരൻ മരിച്ചു

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (10:35 IST)
കോട്ടയ്ക്കലില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ കുഴിപ്പുറം മുണ്ടോത്ത് പറമ്പ സ്വദേശി ചക്കരത്തൊടി ഹമീദ് മാസ്റ്ററുടെ മകന്‍ സിനാന്‍ (12) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
 
രാവിലെ പിതാവിന്റെയും ജ്യേഷ്ടന്റെയും കൂടെ അടുക്കളയുടെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ സമീപത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിന് വൈദ്യുതിഘാതമേറ്റു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന പിതാവും സിനാനും ഫാരിസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിനാന് വൈദ്യുത ഘാതമേറ്റ് ജീവന്‍പൊലിഞ്ഞത്.
 
നിലവിളി കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിക്കൂടുകയായിരുന്നു. പിന്നീടാണ് നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് ഹമീദിനും സിനാന്റെ ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിനും (19) സാരമായ പരിക്ക് പറ്റി. പുത്തൂര്‍ പീസ് സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സിനാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

അടുത്ത ലേഖനം
Show comments