Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട: ടൊവിനോ

മതമോ രാഷ്ട്രീയമോ ഇല്ലാതെ മനുഷ്യൻ ഒന്നായ നിമിഷം, ഇത് തുടരണം- ടൊവിനോ പറയുന്നു

അവർക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട: ടൊവിനോ
, തിങ്കള്‍, 20 ഓഗസ്റ്റ് 2018 (11:34 IST)
കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇതിനായി പരിശ്രമിക്കുകയാണ് ഓരോരുത്തരും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രാപകൽ അധ്വാനിക്കുന്നവരുടെ കൂട്ടത്തിൽ നടൻ ടൊവിനോ തോമസുമുണ്ട്. മതമോ രാഷ്ട്രീയമോ ഇല്ലാതെ മനുഷ്യൻ ഒന്നായ നിമിഷമാണിതെന്നും ഇത് ഇനിയും തുടരണമെന്നും ടൊവിനോ പറയുന്നു. ടൊവിനോയുടെ വാക്കുകളിലൂടെ:
 
''എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാവരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തത്തെ ഫേസ് ചെയ്യുന്നതും കരകയറാൻ ശ്രമിക്കുന്നതും. ഒരു അപകടം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന മലയാളികളെല്ലാം ജീവിതമാർഗം നഷ്ടപ്പെട്ടവരുടെ ഒപ്പം ഇനിയും നിൽക്കണം. അധികം നഷ്ടങ്ങൾ വരാത്തവർ അവരെ കൊണ്ട് കഴിയുന്നപോലെ ചുറ്റിനും ഉള്ളവരെ സഹായിക്കണം.''
 
‘രാഷ്ട്രീയ, മത വിഭാഗീയതകൾ എല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി നിന്ന് കഴിഞ്ഞാൽ കേരളം പഴയത് പോലെ അല്ലെങ്കിൽ പഴയതിനേക്കാൾ ഭംഗിയുള്ള ഒരു സ്ഥലമാക്കി മാറ്റാൻ കഴിയും. ഇതിനു മുന്നിട്ടിറങ്ങിയ ആളുകൾ മതമോ രാഷ്ട്രീയമോ ജാതിയോ വർണമോ നോക്കാതെയാണ് വന്നത്. 
 
‘ഞാനൊരു സിനിമ നടൻ ആയത് കൊണ്ട് ഞാൻ ചെയ്ത ഒരു കാര്യത്തിനും എനിക്ക് സ്പെഷ്യൽ ക്രെഡിറ്റ് വേണ്ട. നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ ഓരോത്തരും ചെയ്യേണ്ട കാര്യങ്ങൾ തന്നെയേ ഞാനും ചെയ്തിട്ടുള്ളു. ഇവിടെ പലരും സ്വന്തം ജീവൻ നഷ്ടപ്പെടുത്തി, പണയപ്പെടുത്തി നാടിനേയും നാട്ടുകാരേയും രക്ഷിക്കുന്നുണ്ട്. അവർക്കില്ലാത്ത ഒരു ക്രഡിറ്റും എനിക്ക് വേണ്ട‘.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്‌ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി