Webdunia - Bharat's app for daily news and videos

Install App

ഡിപ്രഷൻ മറികടക്കാൻ തുടർച്ചയായി കഞ്ചാവ് നൽകി, ക്രൂരമായി പീഡീപ്പിച്ചു: വെളിപ്പെടുത്തലുമായി ഒമ്പതാംക്ലാസുകാരി

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (15:11 IST)
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചതായി ഒമ്പതാം ക്ലാസുകാരി. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കുട്ടികൾ ഈ കെണിയിലകപ്പെട്ടിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ.
 
ക്യാരിയർമാരായി സ്കൂൾ വിദ്യാർഥികളെയാണ് ലഹരിമരുന്ന് സംഘം ഉപയോഗിക്കുന്നത്. തന്നെ പോലെ കെണിയിൽ അകപ്പെട്ട 11 പെൺകുട്ടികളെ തനിക്കറിയാമെന്നും അവരിൽ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാം ക്ലാസുകാരി വ്യക്തമാക്കി. താൻ പുറത്താണ് പഠിച്ചിരുന്നതെന്നും അവിടെ റാങ്കിങ്ങിന് ഇരയായതിൻ്റെ ഡിപ്രഷൻ ഉണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
 
ഈ ഡിപ്രഷൻ മാറ്റാനായാണ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് തന്നിരുന്നതെന്നും അതിന് ശേഷമാണ് ക്രൂരമായ പീഡനം നടന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. സഹപാഠിക്കൊപ്പം മകൾ കഞ്ചാവ് ഉപയോഗിക്കുന്ന വീഡിയോ ഒരാൾ ഫോണിൽ അയച്ചുതന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസലിങ് നടത്തിയതോടെയാണ് പീഡനവിവരം പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍, ക്ഷമാപണം നടത്തണമെന്നും ആവശ്യം

Kerala Weather: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ഇതാണ്

അടുത്ത ലേഖനം
Show comments