Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ പതിനായിരത്തിലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് സൗകര്യങ്ങള്‍ ഇല്ലാത്ത വാടക കെട്ടിടങ്ങളില്‍!

സംസ്ഥാനത്തെ പതിനായിരത്തിലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് സൗകര്യങ്ങള്‍ ഇല്ലാത്ത വാടക കെട്ടിടങ്ങളില്‍!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ഓഗസ്റ്റ് 2022 (09:44 IST)
സംസ്ഥാനത്തെ പതിനായിരത്തിലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് സൗകര്യങ്ങള്‍ ഇല്ലാത്ത വാടക കെട്ടിടങ്ങളില്‍. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ആണ് ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുള്ളത്. കേരളത്തില്‍ 33115 അംഗണവാടികളാണ് ഉള്ളത്. ഇതില്‍ 11000 ഓളം അങ്കണവാടികള്‍ക്കും ഇത്തരത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത സാഹചര്യമാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 600 ഓളം അങ്കണവാടികള്‍ ഇത്തരത്തില്‍ ഉണ്ട്. 
 
സര്‍ക്കാര്‍ പരിമിതമായ തുകയാണ് അനുവദിക്കുന്നത്. അതുകൊണ്ട് അങ്കണവാടികള്‍ക്ക് വേണ്ട സ്ഥലം വാങ്ങാന്‍ സാധിക്കില്ല. ഇതിനായി വന്‍ തുക തന്നെ വേണ്ടിവരും. പലയിടത്തും ഭൂമി ലഭ്യമല്ലായെന്നും മേയര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തുച്ഛമായ വാടക നല്‍കി അങ്കണവാടികള്‍ സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തട്ടിക്കൂട്ടുന്നത്. ഇതിന്റെ എല്ലാം ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സംസ്ഥാനത്ത് കൊച്ചു കുരുന്നുകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്