പാർട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ച് പോയി, തമ്മിലടി നിർത്തണം; മുന്നറിയിപ്പുമായി ആന്റണി
യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഇനി അതേയുള്ളു മാർഗം... - തുറന്ന് പറഞ്ഞ് ആന്റണി
കോൺഗ്രസ് നേതാക്കൾ തമ്മിലടി നിർത്തണമെന്ന് എ കെ ആന്റണി. ർട്ടി പുനസംഘടനാ വിഷയത്തിൽ ഹൈക്കമാന്റുമായുള്ള ചർച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും തമ്മിലടിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരില്ല എന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.