Webdunia - Bharat's app for daily news and videos

Install App

ഷെയിൻ വിവാദത്തിൽ സർക്കാർ ഇടപെടുന്നു, നിർമ്മാതാക്കൾ മന്ത്രിയെ കാണും

Webdunia
വെള്ളി, 29 നവം‌ബര്‍ 2019 (20:14 IST)
നടൻ ഷെയിൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ഇടപെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് എങ്കിലും ആരെയും ജോലിയിൽനിന്നും വിലക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്ന് സിനിമാ മന്ത്രി എകെ ബാലൻ വ്യക്തമാക്കി.
 
പരാതി ലഭിച്ചാൽ സർക്കാർ ഇടപെടും. ഒരു മേശക്ക് ചുറ്റും ഇരുന്ന് തീർക്കേണ്ട വിശയത്തെ സിനിമാ മേഖലയെ തന്നെ മേശയാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിർമ്മാതാക്കളുടെയും അഭിനയതാക്കളുടെയും വാദം കേട്ട ശേഷം വിഷയത്തിൽ തീരുമാനമെടുക്കും. ഇതിന് അഭിനയതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകൾ മുൻകൈയെടുക്കണം.
 
ഷൂട്ടിങ് സെറ്റുകളിൽ ലഹരി മരുന്നുകളുടെ ഉപയോഗം ഉണ്ട് എന്ന നിർമ്മാതാക്കളുടെ വെളിപ്പെടുത്തൽ ഗുരുതരമാണ്. ഒരു തർക്കം ഉണ്ടായപ്പോൾ മാത്രമാണ് നിർമ്മാതാക്കൾ ഇത് വെളിപ്പെടുത്താൻ തയ്യാറായത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നിർമ്മാതാക്കൾ സർക്കാരിന് സമർപ്പിക്കണം.
 
അടൂർ ഗോപാലകൃഷ്ണൻ കമ്മറ്റിയുടെ ശുപാർസകളുടെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ തെറ്റായ പ്രവണതകളും ചൂഷണങ്ങളും തടയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും. നിലവിലെ വിവാദത്തെകൂടി അടിസ്ഥാനമാക്കിയാണ് നിയമം കൊണ്ടുവരിക എന്നും മന്ത്രി വ്യക്തമാക്കി.
 
അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നാളെ മന്ത്രിയെ കാണും. ഷെയിൻ വിഷയവും, സെറ്റുകളിലെ ലഹരി ഉപയോഹവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായായേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

അടുത്ത ലേഖനം
Show comments