Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഒരാളെയും വെറുതെ വിടില്ല’; വിമര്‍ശകര്‍ക്ക് മംഗളം സിഇഒയുടെ ഭീഷണി

ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നു, ആരേയും വെറുതേ വിടില്ല: ഭീഷണിയുമായി മംഗളം സി ഇ ഒ

‘ഒരാളെയും വെറുതെ വിടില്ല’; വിമര്‍ശകര്‍ക്ക് മംഗളം സിഇഒയുടെ ഭീഷണി
, ബുധന്‍, 29 മാര്‍ച്ച് 2017 (08:45 IST)
ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്നതോടെ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന എ കെ ശശീന്ദ്രനെ അനുകൂലിച്ചും സംഭാഷണം പുറത്തുവിട്ട മംഗളം ചാനലിനെ വിമർശിച്ചും ഇതിനോടകം പലരും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകർ തന്നെയാണ് ഇതിന് മുന്നിൽ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോഴിതാ, വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മംഗളം സി ഇ ഒ അജിത് കുമാർ. 
 
വിമര്‍ശിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന് അജിത്കുമാര്‍ പറഞ്ഞു. വിമര്‍ശകര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അജിത്ത്കുമാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബ്ദം വീട്ടമ്മയുടേത് തന്നെയാണെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനായി ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേകപരിപാടിയിലാണ് അജിത്ത് കുമാര്‍ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചത്. 
 
മാധ്യമങ്ങളുടെയും പൊലീസിന്റെയും വിചാരണ നേരിടാന്‍ കഴിയാത്തതിനാലാണ് സ്ത്രീ പൊലീസിനെ സമീപിക്കാതിരുന്നത്. ഒരു മന്ത്രി ഒരു സ്ത്രീയോടും ഇങ്ങനെ സംസാരിക്കരുതെന്നും പൊതുപ്രവര്‍ത്തകര്‍ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.തെറിയഭിഷേകം നടത്തിയവരുണ്ട്. ഒളിഞ്ഞിരുന്ന് തെറിയഭിഷേകം നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ ഒരു സൗകര്യമാണത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർബന്ധപൂർവ്വം കുരുക്കിലാക്കുകയായിരുന്നു; ആ ചാനലില്‍ നിന്നും നേരിട്ടത് കൊടും വഞ്ചനയെന്ന് സോണിയ