Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശീന്ദ്രന്റെ ഫോൺ സംഭാഷണം; ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു, മൂന്ന് മാസത്തിനകം റിപ്പോർട്ട് ന‌ൽകണം

ശീന്ദ്രന്റെ ഫോൺ സംഭാഷണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു

ശശീന്ദ്രന്റെ ഫോൺ സംഭാഷണം; ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു, മൂന്ന് മാസത്തിനകം റിപ്പോർട്ട് ന‌ൽകണം
തിരുവനന്തപുരം , ബുധന്‍, 29 മാര്‍ച്ച് 2017 (10:44 IST)
ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിയ്ക്കാൻ ഉണ്ടായ സംഭവത്തിൽ അന്വേഷണം ഉടൻ. ജുഡീഷ്യല്‍ കമ്മീഷനായി വിരമിച്ച ജില്ലാ ജഡ്ജി പി എ ആന്റണിയ്ക്കാണ് അന്വേഷണ ചുമതല.
 
കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രിസഭയുടെ നിർദേശം. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് എന്നീകാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നാണ് മന്ത്രിസഭയുടെ നിർദേശം.
 
അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് എകെ ശശീന്ദ്രന്‍ രാജിവെച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി രണ്ടല്ല, ഒന്ന്; സ്നാപ്ഡീലും ഫ്ലിപ്കാർട്ടും ലയിക്കുന്നു