ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം ചോദിച്ചിട്ടില്ല, ശബരിമലക്കായി 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് ബോർഡ്; മുൻ നിലപാടിൽനിന്നും മലക്കം മറിഞ്ഞ് പദ്മകുമാർ

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (16:45 IST)
ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ലെന്ന് തിരുവുതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സാവകാശ ഹർജിയെക്കുറിച്ച് പരാമർശിക്കാതെ സുപ്രീം കോടതിയിൽ സർക്കാരിനെ മാത്രം അനുകൂലിച്ചതിൽ പദ്മകുമാർ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ മുൻ നിലപടുകളിൽനിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ പദ്മകുമാർ.
 
താൻ ദേവസ്വം ബോർഡിന് അകത്ത് തന്നെയാണ്. ദേസസ്വം ബോർഡ് പ്രസിഡന്റായി കാലവധി തികക്കും എന്നും പദ്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയാണ് ഉണ്ടായത്. സാവകാശ ഹർജിയുടെ കാര്യത്തിൽ ദേവസ്വം മന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് മാധ്യമ സൃഷ്ടി മത്രമാണ്.
 
ശബരിമലയുടെ പുരോഗതിക്കായി 739 കോടി രൂപ അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ എന്നും പദ്മകുമാർ വ്യക്തമാക്കി.പദ്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലാപാടിൽ മാറ്റം വരുത്തി സർക്കാരിനെ പ്രകീർത്തിച്ച് പദ്മ‌കുമാർ രംഗത്തെത്തിയിരിക്കുന്നത്.
 
എ പദ്മകുമാറിന്റെ പരസ്യ പ്രസ്ഥാനവനകളോട് അതൃപ്തി ഉണ്ടെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചതായും ദേസ്വം കമ്മിഷ്ണർ എൻ വാസു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പദ്മകുമറിന്റെ നിലപാടുകളിൽ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments