ശബരിമല യുവതീപ്രവേശത്തിന്‍റെ പേരില്‍ ഞാന്‍ വലിയ പീഡനം ഏറ്റുവാങ്ങി: എ പത്‌മകുമാര്‍

കെ പ്രഭാഷ് കുമാര്‍
വെള്ളി, 10 ജനുവരി 2020 (18:03 IST)
ശബരിമല യുവതീ പ്രവേശത്തിന്‍റെ പേരില്‍ താന്‍ വലിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നതായി തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സി പി എം നേതാവുമായ എ പത്‌മകുമാര്‍. എല്ലാവരും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും തന്‍റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയില്ലായിരുന്നുവെന്നും പത്‌മകുമാര്‍ തുറന്നടിച്ചു.
 
ദേവസ്വം ബോര്‍ഡിന്‍റെ ഇപ്പോഴത്തെ നിലപാടുമാറ്റത്തില്‍ സന്തോഷമുണ്ട്.  ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും യുവതീപ്രവേശം വേണ്ടെന്നുമായിരുന്നു താന്‍ സ്വീകരിച്ച നിലപാട്. സുപ്രീംകോടതി വിധി വന്നതുമുതല്‍ തന്‍റെ നിലപാട് അതായിരുന്നു - പത്‌മകുമാര്‍ വ്യക്തമാക്കി. 
 
യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അക്കാലത്ത് ഭക്‍തര്‍ക്ക് അനുകൂലമായ നിലപാടെടുത്തത്. പ്രതിഷ്ഠാസങ്കല്‍പ്പമനുസരിച്ച് മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ശബരിമല. അവിടത്തെ ആചാരാനുഷ്ഠാനങ്ങളും ആ രീതിയിലാണ്. അങ്ങനെയൊരു നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തി - എ പത്‌മകുമാര്‍ വിശദീകരിക്കുന്നു.
 
താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയോ വരുമാന നഷ്‌ടം ഉണ്ടാവുകയോ ചെയ്യുമായിരുന്നില്ല. ഇത്രയും കുഴപ്പങ്ങളും ഉണ്ടാകില്ലായിരുന്നു. എല്ലാം അട്ടിമറിച്ചവര്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ് - എ പത്‌മകുമാര്‍ ആരോപിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments