Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് എതിർത്ത് നിന്നവർ കൂടി ഇന്ന് കൈയ്യടിക്കുന്നു; പിണറായി വിജയന് പ്രശംസയുമായി വെള്ളാപ്പള്ളി

അന്ന് എതിർത്ത് നിന്നവർ കൂടി ഇന്ന് കൈയ്യടിക്കുന്നു; പിണറായി വിജയന് പ്രശംസയുമായി വെള്ളാപ്പള്ളി

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (08:24 IST)
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തെ ഏറെ പ്രക്ഷുബ്ധമാക്കിയ ശബരിമല വിഷയത്തിൽ അദ്ദേഹത്തിനെതിരെ നിന്നവർ കൂടി ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. 
 
‘അന്ന് ശബരിമല പ്രശ്‌നത്തില്‍ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്ന്‘ വെള്ളാപ്പള്ളി പറഞ്ഞു.
 
അതേസമയം, ഭരണഘടനാ സംരക്ഷണത്തിനു ഒരു കുടക്കീഴിൽ അണിനിരക്കുമെന്ന് സർക്കാരും പ്രതിപക്ഷവും അറിയിച്ചു. സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴിൽ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും സർക്കാർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്‌ലിം വിരോധം, ഷാരൂഖ് ഖാന് ഭയം, അവർ സംസാരിച്ച് തുടങ്ങും: ശ്യാം പുഷ്കരൻ