Webdunia - Bharat's app for daily news and videos

Install App

വേശ്യാലയം സന്ദര്‍ശിക്കുന്നയാള്‍ ഉപഭോക്താവല്ല, ലൈംഗികത്തൊഴിലാളി ഉല്‍പ്പന്നവുമല്ല: ഹൈക്കോടതി

ഇമ്മോറല്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് ലൈംഗിക ബന്ധത്തിന് പണം നല്‍കുന്ന വ്യക്തിക്കെതിരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ കുറ്റം തുടരുമെന്ന് കേരള ഹൈക്കോടതി.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (18:04 IST)
കൊച്ചി: ഇമ്മോറല്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് ലൈംഗിക ബന്ധത്തിന് പണം നല്‍കുന്ന വ്യക്തിക്കെതിരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ കുറ്റം തുടരുമെന്ന് കേരള ഹൈക്കോടതി. ഒരു ഇമ്മോറല്‍ സെന്റര്‍ സന്ദര്‍ശിച്ച് ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാളെ ഉപഭോക്താവായി കണക്കാക്കാന്‍ കഴിയില്ലെന്നും അങ്ങനെ കാണണമെങ്കില്‍ അയാള്‍ എന്തെങ്കിലും സാധനങ്ങളോ സേവനങ്ങളോ വാങ്ങണമെന്നും കോടതി വ്യക്തമാക്കി.
 
2021-ല്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത സദാചാര കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഒരു ലൈംഗികത്തൊഴിലാളി ഒരു ഉല്‍പ്പന്നമല്ല. അവര്‍ പലപ്പോഴും മനുഷ്യക്കടത്തിന്റെ ഇരകളാണ്, മറ്റുള്ളവരുടെ ലൈംഗിക സുഖത്തിനായി അവരുടെ ശരീരം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നവരാണ്. 
 
പണം നല്‍കി വേശ്യാലയം സന്ദര്‍ശിക്കുന്നന്നയാള്‍ നല്‍കുന്ന പണത്തിന്റെ ഭൂരിഭാഗവും വേശ്യാലയത്തിന്റെ സൂക്ഷിപ്പുകാരനാണ് കൈവശപ്പെടുത്തുന്നത്. അതിനാല്‍, അസഭ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമത്തിലെ സെക്ഷന്‍ 5(1) ഡി പ്രകാരമുള്ള പ്രേരണാ കുറ്റം ഒരു അധാര്‍മിക കേന്ദ്രം സന്ദര്‍ശിച്ച് ലൈംഗികതയ്ക്ക് പണം നല്‍കുന്ന വ്യക്തിയില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് വീണ്ടും തനിനിറം കാട്ടി, ഇന്ത്യൻ ഫാർമ കമ്പനികൾക്ക് ഇരുട്ടടി, മരുന്നുകളുടെ ഇറക്കുമതി തീരുവ ഉയർത്തിയത് 100 ശതമാനം!

യുദ്ധത്തിന് റഷ്യക്ക് സഹായം നല്‍കുന്നത് ഇന്ത്യയല്ല, യൂറോപ്പാണ്: യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്

Benjamin Netanyahu: അറസ്റ്റ് പേടിച്ച് നെതന്യാഹു; അമേരിക്കയിലേക്ക് എത്തിയത് 600 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്, കാരണം ഇതാണ്

തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരന്റെ മുഖത്തടിച്ച അംഗന്‍വാടി അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം; എയിംസ് കേരളത്തിലെവിടെയും സ്ഥാപിക്കാമെന്ന് നിലപാട്

അടുത്ത ലേഖനം
Show comments