സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി
സ്വകാര്യ ബസ്സുകളുടെ അമിതവേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
സ്വകാര്യ ബസ്സില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി. സ്വകാര്യ ബസ്സുകളുടെ അമിതവേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവെച്ചത്. സംസ്ഥാന മോട്ടോര്‍ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയില്‍ എടുത്ത തീരുമാനവും ഇതിന് തുടര്‍ച്ചയായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ഏപ്രില്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബസ്സിന്റെ മുന്‍പിലും പിന്നിലുമുള്ള ക്യാമറ, വാഹനം എവിടെയെത്തിയെന്ന് അറിയാന്‍ കഴിയുന്ന ജിയോ ഫൈന്‍ഡ്‌സിംഗ് സംവിധാനം എന്നിവ വേണമെന്ന നിര്‍ദ്ദേശങ്ങള്‍ ആണ് ഹൈക്കോടതി ശരിവെച്ചത്.