Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണ്ട് പോളണ്ടായിരുന്നു, ഇപ്പോൾ മലപ്പുറമായി, അൻവറിനെയും മാധ്യമങ്ങളെയും പരിഹസിച്ച് വിജയരാഘവൻ

Vijayaraghavan

അഭിറാം മനോഹർ

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (11:23 IST)
Vijayaraghavan
മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ പറയാന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുതെന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ചിലര്‍ മലപ്പുറത്തെ പറ്റി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎം സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
 
അന്‍വറിനെയും മാധ്യമങ്ങളെയും കടന്നാക്രമിച്ചും പരിഹസിച്ചും കൊണ്ടാണ് വിജയരാഘവന്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്ത് ഒരാളെ കുത്തിക്കൊന്നാല്‍ അത് കോഴിക്കോടാണ് നടന്നതെന്ന് പിണറായി പറയണമെന്നാണ് ചിലര്‍ പറയുന്നത്. വര്‍ഗീയ കണ്ണോടെ മലപ്പുറത്തെ കാണരുത്. മുസ്ലീമിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മലപ്പുറം എന്ന ജില്ലയുണ്ടാക്കിയത് തന്നെ ഇഎംഎസ് സര്‍ക്കാരാണ്.
 
 ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് കേരളത്തിലെ ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആളായിരുന്നു അന്‍വര്‍. ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും നല്ലയാളായി. കോഴികൂകുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെടുത്തും. സര്‍ക്കാരിനെതിരെ കള്ളം പറയാന്‍ മാത്രം ശമ്പളം കൊടുത്ത് മാധ്യമപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്‍വര്‍ ഏറ്റവും ചെറുതായത് എ ഇന്‍ മോഹന്‍ദാസിനെ ആര്‍എസ്എസ്സുകാരന്‍ എന്ന് പറഞ്ഞപ്പോഴാണ്. കേരളത്തില്‍ സിപിഎം- ബിജെപി ബന്ധമുണ്ടെന്ന് പറയുന്നവര്‍ക്ക് കാണ്ടാമൃഗത്തിന്റെ തൊലിയാണോ എന്ന് സംശയമുണ്ടെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയും ഗവര്‍ണറും തുറന്ന പോരിലേക്ക്; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ്ഭവനിലേക്ക് പോകേണ്ടെന്ന് പിണറായി