സചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയത് ടിക്കറ്റെടുത്ത് തമ്പാനൂരില്‍ പോകാനെന്ന് എഎ റഹീം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മെയ് 2024 (15:21 IST)
സചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയത് ടിക്കറ്റെടുത്ത് തമ്പാനൂരില്‍ പോകാനെന്ന് എഎ റഹീം. വാര്‍ത്താസമ്മേളനത്തിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം ഇക്കാര്യം വ്യക്തമാക്കിയത്. സചിന്‍ യാത്രക്കാരെ ഇറക്കിവിട്ടില്ല ടിക്കറ്റെടുത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പോകാനാണ് ശ്രമിച്ചത്. എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു.
 
വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

എയര്‍ ക്വാളിറ്റിയും അറിയാം; നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

അടുത്ത ലേഖനം
Show comments