Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 നവം‌ബര്‍ 2024 (19:39 IST)
ഇന്ന് ഏതൊരു ആവശ്യത്തിന് പോയാലും അത്യാവശ്യമായി ചോദിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുപോലെതന്നെ സിംകാര്‍ഡുകള്‍ എടുക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നമ്മുടെ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ അനധികൃതമായി  നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പല നിയമനടപടികളിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ നമ്മുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. നമ്മുടെ അറിവില്ലാതെ ഏതെങ്കിലും നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ റദ്ദാക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെതന്നെ ഗവണ്‍മെന്റിന്റെ പുതിയ നിയമമനുസരിച്ച് ഒരു ആധാര്‍ കാര്‍ഡില്‍ 9 സിംകാര്‍ഡുകള്‍ മാത്രമേ എടുക്കാനാകൂ. 
 
അതില്‍ കൂടുതല്‍ സിമ്മുകള്‍ എടുത്താല്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. അതുകൊണ്ടുതന്നെ നമ്മുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കണം. അതറിയാന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. ആര്‍ക്കുവേണമെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റായ മേളരീു.മെിരവമൃമെവേശ.ഴീ്.ശി  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങളും ടൈപ്പ് ചെയ്തു നല്‍കുക. അതിനുശേഷം നല്‍കിയ മൊബൈല്‍ നമ്പറില്‍ ഒരു ഓടിപി വരും. ഓടിപി വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം വരുന്ന സ്‌ക്രീനില്‍ നിന്ന് ലിങ്ക്ഡ് നമ്പേര്‍സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്ര നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നമുക്ക് അറിയാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍