Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി യുവതിയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

ആദിവാസി യുവതിയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍

, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (17:09 IST)
കണ്ണൂരിലെ കേളകത്തെ ആദിവാസി യുവതി തൂങ്ങിമരിച്ച സംഭവത്തോട് അനുബന്ധിച്ച് ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കേളകം മനംചേരി സ്വദേശിനി ശോഭ എന്ന യുവതിയാണ് കഴിഞ്ഞ ഓഗസ്‌റ് ഇരുപത്തെട്ടിന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കേളകം പെരുവ സ്വദേശി ബിബിന്‍ എന്നയാളെയാണ് കഴിഞ്ഞ ദിവസം കേളകം പോലീസ് കസ്റ്റഡിയിലെടുത്തത് അറസ്‌റ് രേഖപ്പെടുത്തിയത്. ഇരുവരും ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും കൂടുതല്‍ സൗഹൃദത്തിലാവുകയും തുടര്‍ന്ന് ശോഭയുടെ ആഭരണങ്ങള്‍ പണയപ്പെടുത്താനായി വാങ്ങുകയും ചെയ്തിരുന്നു.
 
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ശോഭ തൂങ്ങിമരിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്നാണ് ഇയാളെ അറസ്‌റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്: ചവറ,കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ