Webdunia - Bharat's app for daily news and videos

Install App

ആടിന്റെ കാര്യത്തില്‍ തീരുമാനമായി; മണിയന്‍ പിള്ള വധത്തില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്

കൊല്ലം പ്രി‌ന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് വിധി പറഞ്ഞത്

Webdunia
ബുധന്‍, 27 ജൂലൈ 2016 (14:31 IST)
പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിയെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. മറ്റ് കേസുകളില്‍ പതിനഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. കൊല്ലം പ്രി‌ന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് വിധി പറഞ്ഞത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ജി മോഹൻരാജും പ്രതിഭാഗത്തിന് വേണ്ടി അഡ്വ ബിഎൻ ഹസ്‌കറും കോടതിയിൽ ഹാജരായത്.

4.45 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ മണിയൻ പിള്ളയുടെ കുടുംബത്തിന് നൽകണം. ശിക്ഷകൾ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ആന്റണിക്ക് വധശിക്ഷ വിധിക്കേണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വധശ്രമം, സർക്കാർ ഉദ്യോഗസ്ഥനെ പരുക്കേൽപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സത്യസന്ധമെന്ന നിലയിൽ ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൂർണമായും കോടതി അംഗീകരിച്ചു.

2012 ജൂൺ 26ന് പുലർച്ചെ 12.35ന് പാരിപ്പള്ളി കുളനട ജംഗ്ഷനിൽ പരിശോധനയ്ക്കിടെയാണ് പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ ആട് ആന്റണി കൊലപ്പെടുത്തുകയും എഎസ്ഐ ജോയിയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്‌തത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments