Webdunia - Bharat's app for daily news and videos

Install App

കണ്ണീരായി അഭീൽ; കായിക മേളയ്ക്കിടെ ഹാമർ വീണ വിദ്യാർത്ഥി മരിച്ചു

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആശുപത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തുമ്പി എബ്രഹാം
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (16:56 IST)
സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പ​രുക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹയർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോർ​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നു​മാ​യ അ​ഫീ​ൽ ജോ​ണ്‍​സ(16)​നാ​ണു മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആശുപത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
 
ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ഫീ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി ഉണ്ടായിരുന്നെങ്കിലും​ ന്യൂമോ​ണി​യ പി​ടി​പ്പെട്ടതിനാൽ നില വഷളാകുകയായിരുന്നു. കഴി​ഞ്ഞ ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് ഹാ​മ​ർ ത​ല​യി​ൽ വീ​ണ് അ​ഫീ​ലി​ന് പ​രു​ക്കേ​റ്റ​ത്.
 
സം​ഭ​വ​ത്തി​ൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments