Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇങ്ങനെ കയറിയിറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കലേറ്ററോ?’: വീണ്ടും ശോഭാസുരേന്ദ്രനെ വെള്ളം കുടിപ്പിച്ച് അഭിലാഷ്

'ഇങ്ങനെ കയറിയിറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കലേറ്ററോ?’: വീണ്ടും ശോഭാസുരേന്ദ്രനെ വെള്ളം കുടിപ്പിച്ച് അഭിലാഷ്

'ഇങ്ങനെ കയറിയിറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കലേറ്ററോ?’: വീണ്ടും ശോഭാസുരേന്ദ്രനെ വെള്ളം കുടിപ്പിച്ച് അഭിലാഷ്
, വ്യാഴം, 8 നവം‌ബര്‍ 2018 (08:08 IST)
ശബരിമലയിൽ ആചാരലംഘനം പാടില്ലെന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ ശക്തമാക്കിയ സംഘപരിവാർ തന്നെ ആചാരം ലംഘിച്ചത് വൻ വിവാദമായിരുന്നു. സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകില്ലെന്ന വാദവുമായി ഇവർ രാഷ്‌ട്രീയം കളിക്കുകയാണെന്നത് ഈ ഒരറ്റ കാര്യം കൊണ്ട് ആളുകൾ മനസ്സിലാക്കുകയും ചെയ്‌തു.
 
ഈ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ പ്രസ്ഥാവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവര്‍ ചാനല്‍ ചര്‍ച്ചയിൽ അഭിലാഷുമായി സംസാരിക്കുമ്പോഴായിരുന്നു ശോഭാസുരേന്ദ്രൻ തില്ലങ്കേരിയെ പിന്തുണച്ച് സംസാരിച്ചത്.
 
പതിനെട്ടാംപടിയിലൂടെ ഇങ്ങനെ കയറിയിറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കലേറ്ററാണോ എന്ന അഭിലാഷ് മോഹന്റെ ചോദ്യത്തിന് ഒരു സ്ത്രീ ദര്‍ശനത്തിനായി വരുമ്പോള്‍ ആള്‍ക്കൂട്ടം മുഴുവന്‍ അവരെ തടയുന്ന സാഹചര്യത്തില്‍ ആ സ്ത്രീയെ രക്ഷിക്കാനായി അദ്ദേഹം വെപ്രാളപ്പെട്ട് പണിയെടുത്തതിനെ നിങ്ങള്‍ കുറ്റപ്പെടുത്തുകയാണോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുചോദ്യം. 
 
പതിനെട്ടാംപടി കയറുക എന്നല്ലാതെ ഇറങ്ങുക എന്നത് ആചാരമാണോ? ശ്രീകോവിലിന് പുറംതിരിഞ്ഞുനിന്ന് പ്രസംഗിച്ചത് ആചാരലംഘനമല്ലേ എന്നും അഭിലാഷ് മോഹന്‍ ചോദിച്ചു. എന്നാല്‍ ആചാരലംഘനമുണ്ടായാല്‍ ഇനിയും തടയുമെന്നും തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് തങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു. വീണ്ടുമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ശോഭാ സുരേന്ദ്രന്‍ ചെയ്തത്. ശോഭയുടെ മറുപടിയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു ഒടുവില്‍ അഭിലാഷ് മോഹന്റെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്പോര്‍ട്ട് താത്‌ക്കാലികമായി തരാമെന്ന് കോടതി