അഭിമന്യു വധം: യുഎപിഎ ചുമത്താനൊരുങ്ങി പൊലീസ് - ഡിജിപി നിയമോപദേശം തേടി

അഭിമന്യു വധം: യുഎപിഎ ചുമത്താനൊരുങ്ങി പൊലീസ് - ഡിജിപി നിയമോപദേശം തേടി

Webdunia
വ്യാഴം, 5 ജൂലൈ 2018 (16:13 IST)
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനുമായും ചർച്ച നടത്തി.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് യുഎപിഎ ചുമത്തുന്ന കാര്യത്തിൽ ചർച്ചയായെന്നാണ് സൂചന. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം, അഭിമന്യുവിനെ കുത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ ഇനിയും പിടികൂടാനുള്ളതിനാല്‍ കൊലയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും. പ്രതികള്‍ കേരളം വിടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും പൊലീ സ് വ്യക്തമാക്കുന്നു.

തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എൻഐഎ ആണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞാന്‍ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാമായിരുന്നു'; ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്

മുംബൈ മേയറായി മറാത്തി ഹിന്ദു തന്നെ വരും, ബംഗ്ലാദേശികളെ നഗരത്തിൽ നിന്ന് പുറത്താക്കും : ദേവേന്ദ്ര ഫഡ്നാവിസ്

മലപ്പുറത്ത് ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

സ്വര്‍ണ്ണമോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

അംബോസെല്ലിയുടെ രാജാവ്, സൂപ്പർ ടസ്കർ വിഭാ​ഗത്തിലെ അവസാന കൊമ്പൻ ക്രെയ്​ഗ് ചരിഞ്ഞു

അടുത്ത ലേഖനം
Show comments