അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (07:56 IST)
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിൽത്തന്നെ. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങളൊന്നും ഇപ്പോഴും അറിയാനായിട്ടില്ല.
 
ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ചുപിളർന്നവർ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവിൽത്തന്നെയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി ജെ ഐ മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോ കോളേജ് വിദ്യാർഥി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി എച്ച് സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി
 
പ്രധാന പ്രതികളിലേക്കെത്താൻ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസുകാരുടെ നിഗമനം. ചൊവ്വാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ ശനിയാഴ്‌ചവരെ കസ്‌റ്റഡിയിൽത്തന്നെ ആയിരിക്കും. കസ്‌റ്റഡിയിലായവരിൽ പ്രധാനിയായ റിഫ ചോദ്യം ചെയ്യലിൽ പലതും മറച്ചുവയ്‌ക്കുന്നതായും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments