അഭിമന്യുവിന്റെ കൊലപാതകം; ഒളിവിൽ കഴിയുന്ന പ്രതികളുടെ വിവരങ്ങൾ പുറത്ത്
അഭിമന്യുവിന്റെ കൊലപാതകം; ഒളിവിൽ കഴിയുന്ന പ്രതികളുടെ വിവരങ്ങൾ പുറത്ത്
Publish Date: Sat, 28 Jul 2018 (10:16 IST)
Updated Date: Sat, 28 Jul 2018 (10:17 IST)
മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ വിവരങ്ങൾ പുറത്ത്. കേസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന എട്ടുപേരുടെ വിവരങ്ങളാണ് ലഭിച്ചത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച, കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ലഭ്യമായിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിൽ കഴിയുന്ന പ്രതികൾ. എസ്എഫ്ഐക്കാരെ മർദ്ദിക്കാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നു. രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പറയുന്നു.
ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതികളെ സംഭവ ശേഷം മഹാരാജാസ് കോളേജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Rijisha M.
Publish Date: Sat, 28 Jul 2018 (10:16 IST)
Updated Date: Sat, 28 Jul 2018 (10:17 IST)