ABP Opinion Poll Prediction: വീണ്ടും പിണറായി; തുടർഭരണത്തിനു സാധ്യതയെന്ന് എബിപി അഭിപ്രായ സർവേ
ആകെയുള്ള 140 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ എൽഡിഎഫ് 61 മുതൽ 71 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം
Publish Date: Mon, 16 Mar 2026 (08:07 IST)
Updated Date: Mon, 16 Mar 2026 (08:09 IST)
ABP Opinion Poll Prediction: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് എബിപി അഭിപ്രായ സർവേ. എബിപിക്കായി മാട്രിസ്-എഐഎൻഎസ് നടത്തിയ അഭിപ്രായ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുമ്പോഴും നേരിയ മുൻതൂക്കം എൽഡിഎഫിനാണ്.
ആകെയുള്ള 140 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ എൽഡിഎഫ് 61 മുതൽ 71 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യുഡിഎഫിനു 58 മുതൽ 69 വരെ. ഭരണമാറ്റം ഉണ്ടാകാൻ മാത്രം ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്നാണ് എബിപി അഭിപ്രായ സർവേയിൽ നിന്ന് വ്യക്തമാകുന്നത്. എൻഡിഎയ്ക്കു ഒന്നോ രണ്ടോ സീറ്റുകൾ ലഭിച്ചേക്കാമെന്നും സർവേയിൽ പറയുന്നു.
കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം മേയ് ഒൻപതിന്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് എൽഡിഎഫിനെ തിരഞ്ഞെടുപ്പിൽ നയിക്കുന്നത്.