ബാലികയെ പിതാവ് പീഡിപ്പിച്ചെന്ന് മാതാവിന്‍റെ പരാതി
ബാലികയെ പിതാവ് പീഡിപ്പിച്ചതായി പരാതി
പിതാവ് ഒന്‍പതുകാരിയായ മകളെ പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് എരുമേലി പൊലീസ് 40 കാരനായ പിതാവിനെ കസ്റ്റഡിയിലെടുത്തു.
രണ്ട് മാസം മുമ്പ് വീട്ടില്‍ വച്ച് പിതാവ് നാലാം ക്ലാസില്‍ പഠിക്കുന്ന മകളെ പീഡിപ്പിക്കുന്നത് കണ്ട മാതാവ് പിതാവിനെ താക്കീത് ചെയ്തു. തുടര്‍ന്ന് പിതാവ് മാതാവിനെയും കുട്ടിയേയും മര്‍ദ്ദിച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.