ബാലികമാരെ പീഡിപ്പിച്ച 30 കാരനായ ബന്ധു അറസ്റ്റില്‍
പതിനൊന്ന് വയസുള്ള രണ്ട് ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ചു
പതിനൊന്ന് വയസുള്ള രണ്ട് ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 30 കാരനായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സനോജ് ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സനോജിന്‍റെ കടുത്തുരുത്തി സ്വദേശിയായ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ സമയത്ത് ഭാര്യയുടെ ബന്ധുക്കളായ പെണ്‍കുട്ടികള്‍ നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടികളില്‍ ഒരാള്‍ മാതാവിനോട് പീഡന വിവരം പറഞ്ഞു. തുടര്‍ന്നാണ് ബന്ധുക്കള്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയതും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഇന്‍സ്പെക്റ്റര്‍ കെ.പി.തോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.