പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവം; അമ്മയും കാമുകനായ പൂജാരിയും അറസ്റ്റില്‍
പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയും അയല്‍വാസിയും പിടിയില്‍
കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയും പൊലിസ് കസ്റ്റഡിയില്‍. പൂജാരി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇയാള്‍ കുട്ടിയുടെ അമ്മയുടെ കാമുകനായിരുന്നെന്നും പൊലിസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ കശ്മീരില്‍ സൈനികനാണ്.
മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന്, പരിസരത്തെ നിരവധി പേര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും പൊലിസ് അറസ്റ്റ് ചെയ്തത്.