Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യവയസ്‌കയെ യുവാവ് പീഡിപ്പിച്ചതായി പരാതി

അൻപത്തേഴുകാരിയായ വീട്ടമ്മയെ യുവാവ് പീഡിപ്പിച്ചതായി പരാതി

Thiruvanathapuram
തിരുവനന്തപുരം , ചൊവ്വ, 11 ഏപ്രില്‍ 2017 (08:53 IST)
ഒറ്റയ്ക്ക് വീട്ടിൽ താമസിച്ച് വന്ന അൻപത്തേഴുകാരിയായ വീട്ടമ്മയെ സമീപവാസിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം വെളുപ്പിന് വലിയതുറയിലാണ് സംഭവം. യുവാവിനെ പിടികൂടാനായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. 
 
വെളുപ്പിന് നാലരയോടെ കിടപ്പുമുറിയുടെ വാതിൽ തുറന്നു പുറത്തിറങ്നിയ ശേഷം അകത്ത് കടന്ന സമയത്ത് വീട്ടിനുള്ളിൽ പതുങ്ങി നിന്ന യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. റോഡരികിലുള്ള ഇരുനിലവീട്ടിൽ പിതാവ് മരിച്ചതിനു ശേഷം അവിവാഹിതയായ ഇവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
 
മോഷ്ടാവാണെന്നു കരുതി പണവും സ്വർണ്ണവും നൽകിയെങ്കിലും യുവാവ്  പണം തിരികെ നൽകിയശേഷം വീട്ടമ്മയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇരുപത്തഞ്ചോളം  വയസു പ്രായം വരുന്ന യുവാവ് മലയാളത്തിലാണ് സംസാരിച്ചത്. പ്രതിക്ക് വേണ്ടി പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി കേരളം കണ്ട ഏറ്റവും ഭീകരനായ മുഖ്യമന്ത്രി, ശത്രുവിനെ ഏതുവിധേനയും ഇല്ലാതാക്കും: ഷാജഹാന്റെ അമ്മ