പീഡനശ്രമം: യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കള്ളിക്കാട് കോലിയക്കോട് റോഡരികത്ത് വീട്ടിൽ നന്ദു ആശാരി എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.