മൂന്നു വയസുള്ള മകളെ പീഡിപ്പിച്ചയാൾ പിടിയിൽ
മൂന്ന് വയസുള്ള ബാലികയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ഭാര്യ പ്രസവത്തിനു പോയ സമയത്ത് കേവലം മൂന്നു വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച പിതാവായ മുപ്പത്തെട്ടുകാരനെ പോലീസ് പിടികൂടി. മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവാണ് നെയ്യാറ്റിൻകര സി.ഐ കെ.എസ.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
ലാലുവിന്റെ ഭാര്യ കഴിഞ്ഞ മുപ്പത്തതൊന്നിനാണ് തിരുവനന്തപുരം തൈക്കാട്ടുള്ള ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പോയത്. ഈ സമയത്താണ് ലാലു കുട്ടിയെ പല തവണ പീഡിപ്പിച്ചത്. പ്രസവ ശേഷം മാതാവ് പതിനാലാം തീയതി കുടുംബവീടായ പാലിയോട്ടേക്ക് പോയി. ലാലു കുട്ടിയെ അവിടെ കൊണ്ടാക്കുകയും ചെയ്തു.
എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന പ്രകടമായ മാറ്റത്തിൽ സംശയം തോന്നിയ മുത്തശി കുട്ടിയെ പരിശോധിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് പീഡനം നടന്ന വിവരം അറിയുന്നത്.
പിന്നീട് മുത്തശി ചൈൽഡ് ലൈൻ പ്രവർത്തകർക്കും പോലീസിനും പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ലാലു പോലീസ് വലയിലായത്.