പ്രകൃതി വിരുദ്ധ പീഡനം: മുപ്പത്തത്തൊമ്പതുകാരൻ പിടിയിൽ
ഒൻപതാം ക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഡനം: മുപ്പത്തത്തൊമ്പതുകാരൻ പിടിയിൽ
ഒൻപതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ മുപ്പത്തത്തൊമ്പതുകാരനെ പോലീസ് അറസ്റ് ചെയ്തു. നാവായിക്കുളം നൈനാംകോണം കാട്ടിൽ ബിജുകുമാറിനെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതി രാത്രി നാവായിക്കുളം ക്ഷേത്ര ഉത്സവത്തിന് മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി കപ്പലണ്ടി വാങ്ങാൻ പോയപ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി ബലം പ്രയോഗിച്ച് കുട്ടിയെ ഓട്ടോയിൽ കയറ്റി സമീപത്തെ ചിറയ്ക്ക് സമീപത്ത് എത്തിച്ചായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ കുട്ടി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ മാതാപിതാക്കൾ കല്ലമ്പലം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ് ചെയ്തത്.