പെണ്‍മക്കളോട് സ്നേഹം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമം: പിതാവിനെതിരെ കേസ്
അവധിക്ക് വീട്ടിലെത്തിയ പെൺമക്കളെ പീഡിപ്പിക്കാന്‍ ശ്രമം പിതാവിനെതിരെ കേസ്
അഗതിമന്ദിരത്തിൽ നിന്ന് പെൺമക്കളെ അവധിക്കാലത്ത് വീട്ടില്‍ കൊണ്ടുപോയശേഷം പീഡിപ്പിക്കാന്‍ ശ്രമം പിതാവിനെതിരെ കേസ്. പത്ത് വര്‍ഷമായി ആലുവ ജനസേവാ ശിശുഭവനിലെ അന്തേവാസികളാണ് ഇടുക്കിക്കാരായ ഈ പെൺകുട്ടികൾ.
രണ്ടാവിവാഹിതനായ അച്ഛൻ സ്‌കൂള്‍ അവധികളിൽ ശിശുക്ഷേമ സമിതിയുടെ അനുമതി വാങ്ങി ജനസേവയില്‍ നിന്ന് പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു. ഏറ്റവും ഒടുവില്‍ കൊണ്ട് പോയപ്പോഴാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്ന് പെൺകുട്ടികളിലൊരാൾ മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തി.
അവധിക്കാലം എത്തിയതോടെ ഇവരെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അച്ചന്റെ ശ്രമത്തെ തുടര്‍ന്നാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വിവരം പുറത്താക്കിയത്. ജനസേവ അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. കേസ് റജിസ്റ്റർ ചെയ്ത ആലുവ പൊലീസ് കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താനുള്ള നടപടിയിലാണ്.