Webdunia - Bharat's app for daily news and videos

Install App

ന​ടി​യെ ആ​ക്ര​മി​ച്ച സംഭവം: പ്രതികള്‍ക്ക് ‘പള്‍സറും’ ഒ​ളി​ത്താ​വ​ളവുമൊരുക്കിയയാള്‍ റിമാൻഡിൽ

മു​ഖ്യ​പ്ര​തി​ക​ൾ​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യയാൾ റിമാൻഡിൽ

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (13:59 IST)
കൊച്ചിയില്‍ യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആക്രമിക്കുകയും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി പള്‍സര്‍ സുനിയടക്കമുള്ളവരെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങിയ പൊലിസ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാക്കുന്നതിനിടയില്‍ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ​കൂ​ടി കോ​ട​തി റിമാൻഡ് ചെ​യ്തു.  
 
സം​ഭ​വ​ത്തി​ലെ മുഖ്യപ്ര​തി​യായ പ​ൾ​സ​ർ സു​നി, കൂ​ട്ടു​പ്ര​തി വി​ജേ​ഷ് എ​ന്നി​വ​ർ​ക്ക് ര​ണ്ടു ​ദി​വ​സം ഒ​ളി​വി​ൽ 
ക​ഴിയുന്നതിന് സൌകര്യമൊരുക്കിക്കൊടുത്ത കോ​യ​മ്പ​ത്തൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശിയായ ചാ​ർ​ളി തോ​മ​സി​നെ​യാ​ണ് കഴിഞ്ഞ ദിവസം രാത്രി ആ​ലു​വ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ര​ണ്ടാം ന​മ്പ​ർ കോ​ട​തി​യി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാൻഡ് ചെ​യ്ത​ത്. 
 
അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞതുപ്രകാരം മൊ​ഴി ന​ൽ​കി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാനായാണ് ചാര്‍ലി കൊ​ച്ചി​യി​ൽ എത്തിയത്. തുടര്‍ന്ന് ഒരു ടി​വി ചാ​ന​ലി​ന് അ​ഭി​മു​ഖം ന​ൽ​കു​ന്ന​തി​നി​ട​യി​ലാണ് പ​ന​ങ്ങാ​ട് പൊലീസെത്തി ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യ ഇ​യാ​ളെ ആ​ലു​വ പോ​ലീ​സ് 
ക്ല​ബി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തുകയും ചെയ്തു. 
 
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മുഖ്യ പ്ര​തി​ക​ളാ​ണ് സു​നി​യും വി​ജേ​ഷു​മെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലയിരുന്നുവെന്നാണ് ചാ​ർ​ളി​ നല്‍കിയ മൊ​ഴി. എ​ന്നാ​ൽ ഇരുവര്‍ക്കും ര​ണ്ടു​ ദി​വ​സം താ​മ​സിക്കുന്നതിനും മ​റ്റു​മായുള്ള സൗ​ക​ര്യ​ങ്ങ​ൾ 
ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും കേ​ര​ള​ത്തി​ലേ​ക്ക് പോകുന്നതിനായി സു​ഹൃ​ത്തി​ന്‍റെ പ​ൾ​സ​ർ ബൈ​ക്ക് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യും ചെ​യ്ത​ത് ചാ​ർ​ളി​യാ​ണെ​ന്ന് പൊലീ​സ് ക​ണ്ടെ​ടു​ത്തിരുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം

ഒറ്റുക്കാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച

How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

അടുത്ത ലേഖനം
Show comments