Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവം: സംവിധായകൻ കൂടിയായ യുവനടന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ പിടിയില്‍

പൾസർ സുനി പിടിയിലെന്നു സൂചന

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (08:27 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ അന്വേഷണസംഘം നടനെ തേടിയെത്തിയത്.  
 
കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കുന്നതിനായി ചിലര്‍ ഈ സംഭവത്തെ ആസൂത്രിതമായി ദുരുപയോഗം ചെയ്യുകയാണെന്ന് നടന്‍ കുറ്റപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. നടിക്കെതിരെ ആക്രമണം നടക്കുന്ന സമയത്ത് താന്‍ ചികിത്സയിലായിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് ഈ വിവരം അറിഞ്ഞതെന്നുമാണ് നടന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
 
ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്റെ കാക്കനാടുള്ള ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ പിടിയിലായ ആളുടെ വിശദാംശങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ് കാക്കനാടുളള ഈ ഫ്‌ളാറ്റ് എന്നും സൂചനയുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ മണികണ്ഠന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments