Webdunia - Bharat's app for daily news and videos

Install App

220 അധ്യയന ദിവസം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്

രേണുക വേണു
തിങ്കള്‍, 3 ജൂണ്‍ 2024 (15:13 IST)
V Sivankutty

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു. പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്. 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എ.ഐ) പരിശീലനം നല്‍കി. രാജ്യത്ത് തന്നെ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍ എന്നത് ഈ വര്‍ഷം തന്നെ ആരംഭിക്കും. ഭിന്നശേഷി സൗഹൃദമായിരിക്കും സംസ്ഥാനത്തെ സ്‌കൂളുകള്‍. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

അടുത്ത ലേഖനം
Show comments