Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ഒരുവര്‍ഷം ഒഴുകുന്നത് ചുരുങ്ങിയത് 10000 കോടി രൂപ, വൈകാതെ ഒരുലക്ഷം കോടിയാകും, കേരളത്തില്‍ സ്ഥലം വേണ്ടാതാകും; മുരളി തുമ്മാരുക്കുടി

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ഒരുവര്‍ഷം ഒഴുകുന്നത് ചുരുങ്ങിയത് 10000 കോടി രൂപ, വൈകാതെ ഒരുലക്ഷം കോടിയാകും, കേരളത്തില്‍ സ്ഥലം വേണ്ടാതാകും; മുരളി തുമ്മാരുക്കുടി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ജൂണ്‍ 2024 (08:46 IST)
നിലവില്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ഒരുവര്‍ഷം ഒഴുകുന്നത് ചുരുങ്ങിയത് 10000 കോടി രൂപയാണെന്നും ഇത് വൈകാതെ ഒരുലക്ഷം കോടിയാകുമെന്നും യുഎന്‍ ദുരന്ത നിവാരണ തലവന്‍ മുരളി തുമ്മാരുക്കുടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ സ്ഥലത്തിന് വില ഇടിയുമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-
 
അമിതാഭ് ബച്ചന്‍ നമ്മളോട് പറയുന്നത്. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ റോഡിലെങ്ങും 'വിദേശത്തേക്ക്' പണം അയക്കുന്നതിന്റെ പരസ്യങ്ങള്‍ ആണ്. അതും ചെറിയ പരസ്യങ്ങള്‍ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവരാണ് പരസ്യത്തില്‍. റോഡു നിറഞ്ഞു നില്‍ക്കുന്ന ബില്‍ബോര്‍ഡുകള്‍. അറുപത് വര്‍ഷത്തെ ജീവിതത്തില്‍ ഇന്നുവരെ കേരളത്തില്‍ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല. ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെ വന്ന പണമാണ് കേരള സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായത്. ആ കാലം കഴിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം വന്നിരുന്നത് കേരളത്തിലേക്കാണ്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്. അമിതാഭ് ബച്ചന്റെ പരസ്യവും ഇതുമായി കൂട്ടിവായിക്കണം. വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് ഇതുവരെ കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്.
 
ആരാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് പണമയക്കുന്നത്? പ്രധാനമായും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്. കൃത്യമായ കണക്കില്ലെങ്കിലും ഒരു ഊഹം പറയാം. ഇപ്പോള്‍ കേരളത്തില്‍ നിന്നും പുറത്ത് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും. ഒരു വിദ്യാര്‍ത്ഥിക്ക് മിനിമം വര്‍ഷത്തില്‍ പതിനായിരം ഡോളര്‍ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവെച്ചാല്‍ ഒരു ബില്യന്‍ ഡോളറായി, എണ്ണായിരം കോടി രൂപ. ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലില്‍ കയറുന്നത്! ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്. ഇതിന് പുറമേയാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്. അതെത്രയാണെന്ന് എനിക്ക് ഊഹം പോലുമില്ല. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വീടു വാങ്ങാന്‍ അനുവാദം കിട്ടുന്നതോടെ, ഇപ്പോള്‍ പഠിക്കാന്‍ പോകുന്ന പതിനായിരങ്ങള്‍ അവിടെ വീടു വാങ്ങാന്‍ ശ്രമിക്കുന്നതോടെ, കൂടുതല്‍ പണം പുറത്തേക്ക് പോകേണ്ടിവരും. ശരാശരി പതിനായിരം ഡോളറില്‍ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്. ക്രമേണ ഒരു ബില്യന്‍ പത്തു ബില്യനാകും! സന്‍ജു സാംസണ്‍ മാറി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബില്‍ബോര്‍ഡില്‍ വരും. ഇതിനൊക്കെ നാട്ടിലെ സന്പദ്വ്യവസ്ഥയില്‍  വന്‍ സാന്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സ്ഥലത്തിന്റെ വില കുറയുമെന്ന് ഒരിക്കല്‍ കൂടി പറയാം.
ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ടേ? ശ്രദ്ധിക്കണം.
മുരളി തുമ്മാരുകുടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല; സമ്പൂര്‍ണ ഡ്രൈ ഡേ