Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലനെ പോലെ കയര്‍ എറിഞ്ഞ് ചരക്ക് ലോറികള്‍; പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്

ലോറിയില്‍ നിന്ന് വലിച്ചെറിഞ്ഞ കയര്‍ കഴുത്തില്‍ കുരുങ്ങി കുഞ്ഞിനു പരിക്ക്

ആലപ്പുഴ
ആലപ്പുഴ , ചൊവ്വ, 30 ഓഗസ്റ്റ് 2016 (18:33 IST)
ലോറിയില്‍ ലോഡ് കെട്ടുന്നതിനിടെ അശ്രദ്ധമായി വലിച്ചെറിഞ്ഞ കയര്‍ കഴുത്തില്‍ കുരുങ്ങി അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്നരവയസുകാരിക്ക് പരിക്ക്. ആലപ്പുഴ പൂന്തോപ്പ് ചിറക്കല്‍ ബെന്നി പാപ്പച്ചന്റെ മകള്‍ ജുവാന മരിയയാണു ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. 
 
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ വഴിച്ചേരിയിലെ പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ വഴിച്ചേരി ജംഗ്ഷനു സമീപമാണ് അപകടം. കുഞ്ഞിനെ മുമ്പിലിരുത്തിയായിരുന്നു ബെന്നി വാഹനം ഓടിച്ചത്. വഴിച്ചേരി ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറ്റിയ ശേഷം ഉറപ്പിച്ചു കെട്ടാനായി പ്ലാസ്റ്റിക്ക് കയര്‍ മറുവശത്തേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കഴുത്തില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പൊലീസ് ജീപ്പില്‍ കുഞ്ഞിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നുെ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രൗസറിടാന്‍ ഇനി ആര്‍എസ്എസിനെ കിട്ടില്ല; വിജയദശമി മുതല്‍ പുതിയമുഖം