Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം

ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
കോട്ടയം , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (10:10 IST)
കോട്ടയം തലയോറപ്പറമ്പില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മലപ്പുറം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ സലാഹുദ്ദീന്‍(30), ബൈക്ക്​ യാത്രക്കാരനായ കോട്ടയം നീഴൂര്‍ സ്വദേശി എന്നിവരാണ് മരിച്ചത്. അതേസമയം, രണ്ടുപേരുടെ നില ഗുരുതരാവസ്ഥയിലാണ്.
 
തലയോലപ്പറമ്പ് വെട്ടിക്കാട്ട്​ മുക്കിലാണ് കെ എസ് ആര്‍ ടി സി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. 
 
പാലക്കാട് ഒലവക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരിച്ച സലാഹുദ്ദീന്റെ പിതാവായ അബ്‌ദുള്‍ റസാഖ്, ഭാര്യ ഷാഹിദ, ബന്ധുവായ മുഹമ്മദ്കാസിം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൈക്ക് പരുക്കേറ്റ തലയോലപ്പറമ്പ് വെട്ടിക്കാട്ട്​ മുക്ക് മടത്തിക്കാനായില്‍ അബ്ദുല്‍അസീസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിത അതീവ ഗുരുതരാവസ്ഥയില്‍; മെഡിക്കല്‍ ബുള്ളറ്റിന്‍ 12 മണിക്ക്; തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കുന്നു