Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ കാമുകനെ അമ്മയും മകനും ചേർന്നു കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; യുവാവ് ബൈക്കില്‍ മകളെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത് ഇരുവര്‍ക്കും പിടിച്ചില്ല

കൊട്ടാരക്കര ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം

മകളുടെ കാമുകനെ അമ്മയും മകനും ചേർന്നു കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; യുവാവ് ബൈക്കില്‍ മകളെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത് ഇരുവര്‍ക്കും പിടിച്ചില്ല
കൊട്ടാരക്കര , വ്യാഴം, 28 ജൂലൈ 2016 (14:40 IST)
മകളുടെ കാമുകനെ അമ്മയും മകനും ചേർന്നു കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. കൊട്ടാരക്കര ചെങ്ങമനാട് ഇന്നു രാവിലെയായിരുന്നു സംഭവം. ബൈക്കിൽ നിന്നു തെറിച്ച് വീണ യുവാവിനെ മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നാടെ കൊട്ടാരക്കര ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. മകളുമായി കാമുകനായ പോൾ മാഫി (18) ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും മകനും യുവാവ് മടങ്ങിവരവേ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവിനെ മാതാവും സഹോദരനും ചേർന്ന് മര്‍ദ്ദിക്കുന്നതിടെ നാട്ടുകാര്‍ ഇടപെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പരുക്കേറ്റ പോളിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അടൂരിലെ ഒരു കോളേജിൽ ബികോം വിദ്യാർഥിയായ പോൾ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പോള്‍ ബൈക്കില്‍ വീട്ടില്‍ കൊണ്ടു പോയി വിട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവാവുമായി പെൺകുട്ടിയുടെ വീട്ടുകാർ വഴക്കിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ണബ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനം; അര്‍ണബിനെ പോലെയുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ അപമാനം; താനൊരു തൊട്ടാവാടിയല്ലെന്നും അര്‍ണബിനോട് ബര്‍ക്ക ദത്ത്