Publish Date: Thu, 15 Sep 2022 (17:48 IST)
Updated Date: Thu, 15 Sep 2022 (17:52 IST)
നെയ്യാറ്റിൻകര: ഇരട്ടക്കുട്ടികളുമായി സ്‌കൂട്ടറിൽ പോകുമ്പോൾ കനാൽ പാലം മറികടക്കുന്നതിനിടെ സ്‌കൂട്ടർ കനാലിലേക്ക് വീണു അഞ്ചു വയസുള്ള കുട്ടി മരിച്ചു. നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി കവലയ്ക്കടുത്തതായിരുന്നു അപകടം.
രണ്ട് കുട്ടികളെ മാതാവ് മഞ്ജു സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. മഞ്ജുവിനെയും രണ്ടാമത്തെ കുട്ടിയേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.